Friday 8 November 2013

ഓർക്കുക  മാനുഷാ 

ഒരു കുഞ്ഞു പൈങ്കിളിക്കുഞ്ഞിതാതാഴേയ്ക്കു- 

ചൂടു താങ്ങീടാതെ വീണിടുന്നു കണ്ടു നിന്നോരതിൻ 

കൂട്ടുക്കാരും അതാ ദയയോടെ 

രക്ഷിപ്പാൻ നോക്കിടുന്നു 

താഴെയിതെല്ലാമെ കണ്ടുനിന്നിരു - 
ന്നൊരുവനെ വണ്ടിയും തട്ടിയപ്പോൾ, 
രക്തവും വാർന്നു കിടക്കുന്നവനെ
എത്തി നോക്കി   ദു:ഖം  പ്രകടിപ്പി -
ച്ചതുവഴി  താണ്ടിപ്പോയ് ,
പലരുമാ  പാവത്തെ  നോക്കിയെന്നിരുന്നാലും 
രക്ഷിച്ചതില്ലവനെ  സ്വയമെത്തിയാരും. 

ഓർക്കുക   മാനുഷാ   ഒരു നാളു വന്നിടും ,
ഇതുപോലൊരു നാൾ  തന്നെ നിൻ ജീവിതത്തിലും. 
തങ്ങൾ  തൻ  സോദരനെന്ന പോലെ 
വന്നു  രക്ഷിക്കുവാൻ  പോരടിക്കുന്നു കിളികൾ 
എന്നാലിത്ര  ബുദ്ധിയുള്ളവരാകുന്ന  മാനവർ 
പരിതാപമല്ലാതെ  ചെയ്യില്ല   മറ്റൊന്നും ...

Monday 4 November 2013

സ്വപ്നങ്ങൾ 


ഇരുൾ മൂടിയണയുന്ന  രാത്രിതൻ  ഭീകര -
സ്വപ്നങ്ങലെന്നെയലട്ടിടുമ്പോൾ 
മനസ്സാകും കടലിലലയടിച്ചുയരും 
ഭയമെന്ന വൻ തിരമാലകളെ ,മനോ -
ധൈര്യത്താലേ ഞാൻ  കീഴ്പ്പെടുത്തി .
ഉള്ളിൻറെയുള്ളിലായ് എരിപൊരികൊണ്ടിടും 
അണയാത്ത  തീയാകും സ്വപ്നങ്ങളേ 
എന്നെവിട്ടകലൂ നിങ്ങളെന്നെന്നേക്കുമായ് 
ഇനിവന്നീടരുതീ വഴിയേ
പ്രേതമായ് ഭൂതമായ്  എന്നിൽ കുടികൊള്ളും 
ഭീകര രൂപങ്ങളാകും  സ്വപ്നങ്ങളേ 
ഇന്നു ഞാനറിയുന്നു നിങ്ങൾക്കൊരുനാളും 
കഴിയില്ല  യാഥാർത്യമാകുവാനായ്  
മിഥ്യയാം  നിങ്ങൾതൻ  ചിന്തയിൽ നിന്ന് ഞാൻ 
മുക്തി നേടിക്കഴിഞ്ഞീ നിമിഷം
ഇനിയെൻറെ  ചിന്തയിലില്ല  നിങ്ങൾ 
എൻറെയുള്ളിൽ  നല് സുന്ദര  സ്വപ്നം മാത്രം ...