Sunday 11 May 2014

     പ്രണയം 

മഴത്തുള്ളിചെപ്പിന്നുള്ളിൽ  നിന്നുമുണരുന്ന 
മധുരമാം  അനുഭൂതി പ്രണയം 
വിണ്ണിൽനിന്നു മഴ വന്നണയും നിമിഷത്തിൽ 
മണ്ണിൽ നിന്നുയരും ഗന്ധം പ്രണയം 
പൂവിന്നുള്ളിൽ നിറയുന്ന  മധുകണം 
അതു നിറച്ചിടും ഇതളിൽ പ്രണയം 
ഇണതേടി പറന്നിടും പറവകൾ 
അവർ തൻ ഉള്ളിൽ പ്രണയം 
ഹരിതഭംഗി ചൂടിനില്ക്കും പ്രകൃതിതൻ പ്രണയം
രഹസ്യമാം പ്രണയം 

ഇരുമനമിണയുന്ന നേരത്തു വാനിൽ 
തെളിയും മാരിവില്ലിൽ പ്രണയം 
മെല്ലെ മെല്ലെ കരയെ പുണരുമാ -
കടലിന്നലകളിൽ നുരയും പ്രണയം 
തെന്നൽ  വന്നണയും  നിമിഷം 
പൂവിൻ നാണം പോലും പ്രണയം 
ആകാശത്താളിലെ മേഘത്തിൻ കൂട്ടിലെ 
മിന്നലിൻ ഉള്ളിലും പ്രണയം 
രാവിന്നിരുളിനോട് പറയാത്ത പ്രണയം 
പകലിന്നു വെളിച്ചത്തോടറിയാത്ത പ്രണയം 
വാനിലുള്ള സൂര്യനോട് സൂര്യകാന്തിതൻ പ്രണയം 
ചന്തമേറും ചന്ദ്രനോട് താമരതൻ പ്രണയം 
നിലാവണയും  നിശാഗന്ധിപ്പൂക്കളിൽ പ്രണയം 
മൃദുവാം കാർകൂന്തലിൻ മേൽ  മുല്ലതൻ പ്രണയം 
പനിനീർപ്പൂവിനോടു മുള്ളിനും പ്രണയം 
മുല്ലതൻ പൂമ്പൊടിയേൽക്കും കല്ലിലും പ്രണയം 
നല്ലിരു മിഴികളോടു കണ്മഷിതൻ പ്രണയം 
ഇന്നിൻ മനുഷ്യനോ പണത്തോടു പ്രണയം 
നൽ കരിവണ്ടിനും ചിത്രശലഭത്തിനും 
എന്നും തേനേകിടും പൂവിനോടു പ്രണയം 
പർവ്വതനിരകളിൽ നിന്നുത്ഭവിച്ചിടും 
നദികൾക്കു  സാഗരത്തോടു പ്രണയം 
തെന്നലിൽ നിന്നും തുടങ്ങി മിന്നളിനറ്റം  വരെ 
നിറഞ്ഞു തുളുമ്പിടും അനുഭൂതി പ്രണയം 
പ്രണയഭരിതയാകുമീ ഭൂമി ഒരു സ്വർഗ്ഗവാസികളും 
പ്രണയപൂരിതമാണീ ലോകം എങ്ങും നിറയും 
പ്രണയം നുകരും ശലഭങ്ങൾ നാം .........


Friday 21 March 2014

ജനനിതൻ സ്നേഹം 


അമ്മയെന്നാൽ  ഭൂമീദേവിയോളം

സഹനശീലയെന്നു ചൊല്ലുമല്ലൊ 

ഭൂമിയോ നമ്മെ  ചുമന്നിടുന്നു 

നാമുള്ള കാലമത്രയും തന്നിൽ 

അമ്മയോ  നമ്മെ ചുമന്നിടുന്നു 

തൻ ജീവിതം ത്യാഗമേകിക്കൊണ്ടേ 

തൻ ഗർഭപാത്രത്തിൽ  പത്തുമാസം 

നോവുമറന്നു നൽവാത്സല്യമേകി 

നമ്മെ  ഈ  ഭൂവിലെത്തിച്ചിടുന്നു 

ജനനിതൻ  സ്നേഹം നുകർന്നുകൊണ്ടേ 

നാം ഒരു വ്യക്തിയായ് തീർന്നിടുന്നു 

യൗവ്വനമെത്തുന്ന കാലമോടെ 

അമ്മയെ നാമും മറന്നിടുന്നു 

ഒരു പുതു ബന്ധമെത്തുന്ന പാടെ 

നാം പോലുമറിയാതെ  ചേർന്നൊരാ 

വാത്സല്യത്തെ  മറന്നിടുന്നു 

ഒരു വൃദ്ധസദനത്തിൽ  ഒരു ചിലർ 

ആ സ്നേഹനിധിയെ  ചേർത്തിടുന്നു 

ഒരു ചിലർ  ക്രൂരമായ്‌  മർദ്ദിച്ചിടുന്നു 

           മറ്റു  ചിലരോ  തെരുവിൽ എറിഞ്ഞിടുന്നു .............