സുപ്രഭാതം
നീലവാനിൽ മേഘപടലം
മറകൾ നീക്കിടും സൂര്യകിരണം
മലകൾ താണ്ടിയൊഴുകിടുന്ന പുഴകളും
പൂഞ്ചോല തഴുകും തെന്നലും
പുഷ്പദളങ്ങളിൽ മഞ്ഞുത്തുള്ളികൾ
തെന്നൽ പുൽകി മയങ്ങവേ
പൈക്കിടാങ്ങൾതൻ ശബ്ദമാധുരി
പ്രകൃതിതന്നെ ഉണർത്തവേ
കിളികൾതൻ കളകളാരവ -
മുയരുമീ പുലർവേളയിൽ
ഉഷസ്സുണരുമീ സുപ്രഭാതം
മോഹനം അതിമനോഹരം
ദൃശ്യമാകും വേളയിൽ
ഹൃത്തിൽ നിറയും സ്മരണകൾ
മർത്യനുലകിൽ വിജയപഥമതു
ലഭ്യമാകും വേളയിൽ
വിദൂരമാകുന്നേഴഴകാർന്നോരു
സുപ്രഭാതം മർത്യഹൃത്തിൽ