ജനനിതൻ സ്നേഹം
അമ്മയെന്നാൽ ഭൂമീദേവിയോളം
സഹനശീലയെന്നു ചൊല്ലുമല്ലൊ
ഭൂമിയോ നമ്മെ ചുമന്നിടുന്നു
നാമുള്ള കാലമത്രയും തന്നിൽ
അമ്മയോ നമ്മെ ചുമന്നിടുന്നു
തൻ ജീവിതം ത്യാഗമേകിക്കൊണ്ടേ
തൻ ഗർഭപാത്രത്തിൽ പത്തുമാസം
നോവുമറന്നു നൽവാത്സല്യമേകി
നമ്മെ ഈ ഭൂവിലെത്തിച്ചിടുന്നു
ജനനിതൻ സ്നേഹം നുകർന്നുകൊണ്ടേ
നാം ഒരു വ്യക്തിയായ് തീർന്നിടുന്നു
യൗവ്വനമെത്തുന്ന കാലമോടെ
ഒരു പുതു ബന്ധമെത്തുന്ന പാടെ
നാം പോലുമറിയാതെ ചേർന്നൊരാ
വാത്സല്യത്തെ മറന്നിടുന്നു
ഒരു വൃദ്ധസദനത്തിൽ ഒരു ചിലർ
ആ സ്നേഹനിധിയെ ചേർത്തിടുന്നു
ഒരു ചിലർ ക്രൂരമായ് മർദ്ദിച്ചിടുന്നു
മറ്റു ചിലരോ തെരുവിൽ എറിഞ്ഞിടുന്നു .............