പഞ്ചഭൂതംഗമാം അഗ്നിദേവനിലായ്
അരങ്ങിലെന്നെന്നും ശോഭയായ് തീർന്നൊരു
പെരുന്തച്ചനല്ലയോ മാഞ്ഞുപോയീ
ജീവിതമാകും നാടകത്തിൽ എന്നും
അഭിനയവഴിയേ തകർന്നാടിയും
തൻകലാ വൈഭവം കൊണ്ടുയർന്നും
ജനമനസ്സിൽ കെടാദീപമായി
അഭിനയ രാജാവായി വാണീ -
കേരള മനസ്സുകൾ കീഴടക്കി
ജീവിതമാകും അരങ്ങൊഴിഞ്ഞ്
പരലോകം പൂണ്ടിതാ മഹാനടനും
സിനിമാ പ്രേമികൾതൻ മന്നനാം
അഭിനയതിലകമാം തിലകൻ -
എന്നൊരാ മഹാപ്രതിഭ
പരലോകം പൂണ്ടിതാ മഹാനടനും
സിനിമാ പ്രേമികൾതൻ മന്നനാം
അഭിനയതിലകമാം തിലകൻ -
എന്നൊരാ മഹാപ്രതിഭ
No comments:
Post a Comment