ഇരുളുന്നു, രാവിന്നഴകേറും ഭീകര -
നിഴലുകൾ പ്രത്യക്ഷമായിടുമ്പോൾ
ഒരു നിലാവെട്ടത്തിലെൻ മുഖം -
പൊക്കി ഞാൻ ജനാലകൾക്കിടയിലൂടെ
രാവിൻ നിശബ്ദമാം രാഗം കേൾക്കുവാൻ
കാതോർത്തു നിന്നൊരാ നിമിഷങ്ങളിൽ ,
എൻറെയുള്ളിൽ ഭയമാകും കൊടുമിരുൾ
മെല്ലെ മെല്ലെ വന്നെത്തിടുമ്പോൾ
എവിടെനിന്നോവരും അശരീരിയെന്നപോൽ
കേട്ടു ഞാൻ ഒരാത്മാവിൻ വിരഹഗാനം .
ഏകയാമെന്നെത്തനിച്ചാക്കി ഭൂവിലി -
ന്നാരുമില്ലാതെ ഞാൻ കേണിടുന്നു
നാടിന്നു വേണ്ടി പോരാടി നേടിയ
സ്വാതന്ത്ര്യമെല്ലാം ഇന്നെവിടെ .
നമ്മെ നാം തന്നെ അടിമകളാക്കി
അടക്കി ഭരിക്കുന്ന നാടിതല്ലോ
മരണത്തെ പുൽകി ഞാൻ രക്ഷ നേടാനായ്
ഇന്നോരാത്മാവായ് അലഞ്ഞിടുന്നു .
ആത്മാവിനും ലഭിക്കില്ലയീ നാട്ടിൽ
സ്വാതന്ത്ര്യമെന്നതറിഞ്ഞിടുന്നു ഞാൻ
ആരോ വിളിച്ചിട്ടെന്ന പോൽ ഞെട്ടി -
ത്തിരിഞ്ഞു ഞാൻ നോക്കിയനേരത്തായ്
ഞാൻ കണ്ടു കണ്ണാടിക്കുള്ളിലായെൻ
മനസ്സാക്ഷിയാകുന്നൊരു തോഴനെ
ആത്മാവുപോലും സ്വതന്ത്രയല്ലെങ്കിൽ
വെറുമൊരു മനുഷ്യനാണല്ലോ നീയും
ചൊല്ലൂ , സ്വതന്ത്രനോ നീ സുഹൃത്തേ
ഇവിടെ നീ ഏറെ സ്വതന്ത്രനാണോ ?
***************************************
''കവിതയുടെ വിഷയം :ഇന്നത്തെ സമൂഹത്തിലെ ജീവിതരീതികളുടെയും മറ്റും ഫലം ''
No comments:
Post a Comment