പ്രണയം
മഴത്തുള്ളിചെപ്പിന്നുള്ളിൽ നിന്നുമുണരുന്ന
മധുരമാം അനുഭൂതി പ്രണയം
വിണ്ണിൽനിന്നു മഴ വന്നണയും നിമിഷത്തിൽ
മണ്ണിൽ നിന്നുയരും ഗന്ധം പ്രണയം
പൂവിന്നുള്ളിൽ നിറയുന്ന മധുകണം
അതു നിറച്ചിടും ഇതളിൽ പ്രണയം
ഇണതേടി പറന്നിടും പറവകൾ
അവർ തൻ ഉള്ളിൽ പ്രണയം
ഹരിതഭംഗി ചൂടിനില്ക്കും പ്രകൃതിതൻ പ്രണയം
രഹസ്യമാം പ്രണയം
ഇരുമനമിണയുന്ന നേരത്തു വാനിൽ
തെളിയും മാരിവില്ലിൽ പ്രണയം
മെല്ലെ മെല്ലെ കരയെ പുണരുമാ -
കടലിന്നലകളിൽ നുരയും പ്രണയം
തെന്നൽ വന്നണയും നിമിഷം
പൂവിൻ നാണം പോലും പ്രണയം
ആകാശത്താളിലെ മേഘത്തിൻ കൂട്ടിലെ
മിന്നലിൻ ഉള്ളിലും പ്രണയം
രാവിന്നിരുളിനോട് പറയാത്ത പ്രണയം
പകലിന്നു വെളിച്ചത്തോടറിയാത്ത പ്രണയം
വാനിലുള്ള സൂര്യനോട് സൂര്യകാന്തിതൻ പ്രണയം
ചന്തമേറും ചന്ദ്രനോട് താമരതൻ പ്രണയം
നിലാവണയും നിശാഗന്ധിപ്പൂക്കളിൽ പ്രണയം
മൃദുവാം കാർകൂന്തലിൻ മേൽ മുല്ലതൻ പ്രണയം
പനിനീർപ്പൂവിനോടു മുള്ളിനും പ്രണയം
മുല്ലതൻ പൂമ്പൊടിയേൽക്കും കല്ലിലും പ്രണയം
നല്ലിരു മിഴികളോടു കണ്മഷിതൻ പ്രണയം
ഇന്നിൻ മനുഷ്യനോ പണത്തോടു പ്രണയം
നൽ കരിവണ്ടിനും ചിത്രശലഭത്തിനും
എന്നും തേനേകിടും പൂവിനോടു പ്രണയം
പർവ്വതനിരകളിൽ നിന്നുത്ഭവിച്ചിടും
നദികൾക്കു സാഗരത്തോടു പ്രണയം
തെന്നലിൽ നിന്നും തുടങ്ങി മിന്നളിനറ്റം വരെ
നിറഞ്ഞു തുളുമ്പിടും അനുഭൂതി പ്രണയം
പ്രണയഭരിതയാകുമീ ഭൂമി ഒരു സ്വർഗ്ഗവാസികളും
പ്രണയപൂരിതമാണീ ലോകം എങ്ങും നിറയും
പ്രണയം നുകരും ശലഭങ്ങൾ നാം .........
അതു നിറച്ചിടും ഇതളിൽ പ്രണയം
ഇണതേടി പറന്നിടും പറവകൾ
അവർ തൻ ഉള്ളിൽ പ്രണയം
ഹരിതഭംഗി ചൂടിനില്ക്കും പ്രകൃതിതൻ പ്രണയം
രഹസ്യമാം പ്രണയം
ഇരുമനമിണയുന്ന നേരത്തു വാനിൽ
തെളിയും മാരിവില്ലിൽ പ്രണയം
മെല്ലെ മെല്ലെ കരയെ പുണരുമാ -
കടലിന്നലകളിൽ നുരയും പ്രണയം
തെന്നൽ വന്നണയും നിമിഷം
പൂവിൻ നാണം പോലും പ്രണയം
ആകാശത്താളിലെ മേഘത്തിൻ കൂട്ടിലെ
മിന്നലിൻ ഉള്ളിലും പ്രണയം
രാവിന്നിരുളിനോട് പറയാത്ത പ്രണയം
പകലിന്നു വെളിച്ചത്തോടറിയാത്ത പ്രണയം
വാനിലുള്ള സൂര്യനോട് സൂര്യകാന്തിതൻ പ്രണയം
ചന്തമേറും ചന്ദ്രനോട് താമരതൻ പ്രണയം
നിലാവണയും നിശാഗന്ധിപ്പൂക്കളിൽ പ്രണയം
മൃദുവാം കാർകൂന്തലിൻ മേൽ മുല്ലതൻ പ്രണയം
പനിനീർപ്പൂവിനോടു മുള്ളിനും പ്രണയം
മുല്ലതൻ പൂമ്പൊടിയേൽക്കും കല്ലിലും പ്രണയം
നല്ലിരു മിഴികളോടു കണ്മഷിതൻ പ്രണയം
ഇന്നിൻ മനുഷ്യനോ പണത്തോടു പ്രണയം
നൽ കരിവണ്ടിനും ചിത്രശലഭത്തിനും
എന്നും തേനേകിടും പൂവിനോടു പ്രണയം
പർവ്വതനിരകളിൽ നിന്നുത്ഭവിച്ചിടും
നദികൾക്കു സാഗരത്തോടു പ്രണയം
തെന്നലിൽ നിന്നും തുടങ്ങി മിന്നളിനറ്റം വരെ
നിറഞ്ഞു തുളുമ്പിടും അനുഭൂതി പ്രണയം
പ്രണയഭരിതയാകുമീ ഭൂമി ഒരു സ്വർഗ്ഗവാസികളും
പ്രണയപൂരിതമാണീ ലോകം എങ്ങും നിറയും
പ്രണയം നുകരും ശലഭങ്ങൾ നാം .........
No comments:
Post a Comment